Friday, June 15, 2012

" അതിന്റാള് ഞമ്മളാ " :P


ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലെ ജെ .എന്‍ .യു വിലെ വലതു പക്ഷത്തെ ക്കുറിച്ചുള്ള കെ .എസ്.രാജേഷ്‌ കുമാറിന്റെ പ്രതികരണം വായിച്ചു വരികള്‍ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ കയറി വന്ന ഹാസ്യം
( സ്വയം പരിഹാസ്യം ) എന്നെ എട്ടു ദിക്കുകള്‍ പോട്ടുമാറുച്ചത്തില്‍ പൊട്ടിചിരിപ്പിച്ചു .

ഒന്നാമത്തെ തമാശ .:-
ഐസയും ,തീവ്ര ഇടതു പക്ഷ ബന്ധങ്ങളും /നക്സലിസവും സമരങ്ങളും .

ലേഖകന്‍ പറയുന്നു ഇന്ത്യയിലെ ഇരുനൂറ്റി എണ്‍പതോളം ജില്ലകള്‍ ഇന്ന് നക്സല്‍ നിയന്ത്രണത്തില്‍ ആണ് ഈ പ്രദേശങ്ങള്‍ ഭൂരിഭാഗവും ധാധു സമ്പത്തുകള്‍ ഖനനം നടത്തുന്ന പ്രദേശങ്ങള്‍ ആണ് .പൊതു ഖജനാവിലേക്ക് പോകേണ്ട സമ്പത്ത് നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാ ദുരവസ്ഥയില്‍ ലേഖകന്‍ വേദനിച്ചു ഉഴറി ,ഉലഞ്ഞു ,അലിഞ്ഞു പോകുകയാണ് ,ഒരു കാര്‍ട്ബറീസ് എക്ക്ലയര്‍ തിന്ന പോലത്തെ അവസ്ഥാ .

യാഥാര്‍ത്ഥ്യം / അല്പം കാര്യം

ധാധു സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി ഗവന്‍മെന്റിന്റെ ഒത്താശയോടെ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന " മനുഷ്യ വേട്ടയാണ് " ഒട്ടു മിക്ക നക്സല്‍വേട്ടകളും . ധാധു സമ്പത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ചില കണക്കുകള്‍ നമുക്കൊന്ന് നോക്കാം .
ഒരു ടണ്‍ ഇരുമ്പയിരിനു വിപണിയില്‍ 7600 രൂപ / - , ഇത്രയും ഖനനം ചെയ്യാന്‍ മൈനിംഗ് കമ്പനികള്‍ ഗവന്‍മെന്റിനു നല്‍കുന്ന റോയല്‍റ്റി വെറും 27 രൂപ /-
ധാധുക്കളുടെ ഗുണ നിലവാര മനുസരിച്ച് 27 രൂപയിലും താഴെ ആണ് റോയല്‍റ്റി.
രാജ ശേഖര റെഡഡി ( ആന്ധ്ര ) 300 കോടി ഡോളര്‍
മധു കോഡ ( ജാര്‍ഖണ്ട് ) 100 കോടി ഡോളര്‍
റെഡിയൂരപ്പ (കര്‍ണാടക ) തുക കൃത്യമായി ഓര്‍ക്കുന്നില്ല
ഇത്രയും തുക കമ്പനികള്‍ ഭരണ കൂടത്തിനു കോഴ ആയി നല്‍കുമ്പോള്‍ ചുരുങ്ങിയത് ഇതിന്റെ പത്തിരട്ടി ലാഭം ഉണ്ടാക്കാം എന്ന ഉറപ്പുള്ളത് കൊണ്ടാണ് .ധാധു സമ്പത്ത് ഖനന മേഖലക്ക് തുറന്നു കൊടുക്കുന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടം എന്ന് താടിക്കാരന്‍ ഉത്തമന്‍ പ്രധാനമന്ത്രി പറയുമ്പോള്‍ ഒരു മറു ചോദ്യം അറിയാതെ ചോദിച്ചു പോകുന്നു .ആരുടെ വളര്‍ച്ച .കഴിഞ്ഞ 64 കൊല്ലത്തെ വളര്‍ച്ചക്ക് ശേഷവും 77 % ജനങ്ങളും 20 രൂപയില്‍ താഴെ വരുമാനത്തില്‍ കഴിയുമ്പോള്‍ 126 ,000 അതി സമ്പന്നന്‍ മാര്‍ ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നു അനുഭവിക്കുന്നു .ഇവിടെയാണ്‌ ആ ധാധു സമ്പത്തിന്റെ വളര്‍ച്ച എന്ന ഒറ്റവാക്കുകൊണ്ട് നമ്മുടെ ലേഖക സ്നേഹിതനും ,താടിക്കാരന്‍ ഉത്തമനും നക്സല്‍ വേട്ട എന്ന പേരില്‍ പാവം മനുഷ്യരെ വേട്ടയാടുന്നത് . നിര്‍ഭാഗ്യവശാല്‍ അവരെ സംരക്ഷിക്കാന്‍ മാവോയിസ്റ്റു കളൊ അതിവിപ്ലവ ഇടതു പക്ഷമോ മാത്രമേ മുന്നോട്ടു വന്നിട്ടുള്ളൂ .അത് കൊണ്ട് എല്ലാം വളരെ എളുപ്പം ''നക്സലേറ്റുകള്‍ എന്ന് ഒറ്റ വിളി .ഒറ്റ വെടി.''

രണ്ടാമത്തെ തമാശ
അഡ്മിഷന്‍ എടുക്കുന്ന ആ നിമിഷം മുതല്‍ അഡ്മിഷന്‍ ഫോം പൂരിപ്പിക്കാനും താമസിക്കാനുള്ള ഇടം കണ്ടെത്താനും വേണ്ടി ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികളുടെ കൂടെ നിലകൊള്ളുന്നു 'ജെ എന്‍ യു' വിലെ ബുദ്ധിജീവി സമൂഹത്തിലേക്ക് ചേര്‍ക്കുക എന്ന ഗൂഡ ലക്ഷ്യ മാണത്രേ ഇതിനു പിറകില്‍ .ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിദ്ധ്യാര്‍ഥികളെ Help desk കള്‍ മുഖാന്തിരം സഹായിച്ച് ബുദ്ധിമുട്ടിക്കുന്നു .
കുറിപ്പ്
വലതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഇതിന്റെ ഏഴയലത്ത് വരികയില്ല അവര്‍ക്ക് ബുദ്ധി ജീവികളെ പണ്ടേ പുച്ഛമാണ് .വിദ്യാര്‍ഥികളെ സഹായിക്കുന്നത് പരമ ബോറായ ഒരു ഏര്‍പ്പാടും അത് നടത്തുന്ന ഇടതു വിദ്യാര്‍ഥി സംഘടനകള്‍ വെറും മ്ലെച്ചന്മാരും ആണ്

പിന്‍കുറിപ്പ്‌ .(ഏറ്റവും വലിയ കോമഡി )
ജെ എന്‍ യു വിലെ എണ്ണപ്പെട്ട സമര പോരാട്ടങ്ങള്‍ നടത്തിയത് വലതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആണ് . ''ജെ എന്‍ .യു വിന്റെ ഉപ്പും കര്‍പ്പൂരവും തമ്മിലുള്ള പാലം'' ബാലന്സ് ചെയ്തു കൊണ്ട് പോകുന്നതിനു വലതു പക്ഷവിദ്യാര്‍ഥി സംഘടനകള്‍ വഹിക്കുന്ന ,അല്ലെങ്കില്‍ നിര്‍വ്വഹിച്ച പങ്ക് കാണ്ഡം കാണ്ഡമായി നിരത്തി വെച്ചിരിക്കുന്നു

ശേഷം .
ഈ വലതു പക്ഷ പോരാട്ടങ്ങളെ കുറിച്ച് ജെ എന്‍ യു സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ അവിടെ നിന്ന് കിട്ടിയ ഉത്തരം എനിക്ക് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു പഴയ കഥ വായിക്കാന്‍ പ്രചോദനം നല്‍കി .

ഏത് "മനക്കലെ പാറുക്കുട്ടി ഗര്‍ഭിണി ആയി ....'' "
എട്ടുകാലി മമ്മൂഞ്ഞു : അതിന്റാള് ഞമ്മളാ "

വിദ്യാര്‍ഥികളെ സ്നേഹിച്ചു സ്നേഹിച്ചു ,ഇടപെടലോട് ഇടപെടലു നടത്തി വലതു പക്ഷം ഇടതു കയ്യിന്റെ പണി വരെ ചെയ്യുന്നുണ്ട് പോലും .അതുകൊണ്ടാണ് എല്ലാ തിരഞ്ഞെടുപ്പിലും വലതു പക്ഷ വിദ്യാര്‍ഥി സംഘടന ''ജയിച്ചു ജയിച്ചു തൊപ്പി ഇടുന്നത് ''.
വായിച്ചതിനു ശേഷം ഉചിതമായ ഒരു വാചകം കുറിക്കുന്നു '' NSU പ്രകടന പത്രിക കോമഡി രൂപത്തില്‍ ഇപ്പോള്‍ വില്‍പ്പനയില്‍ നിങ്ങളുടെ കോപ്പി ഇന്ന് തന്നെ ഉറപ്പാക്കുക "