ചെറിയ ലോകം

  സ്വയം പര്യാപ്തത 

 ബന്ധങ്ങളുടെ ആഴം തീരുമാനിക്കുന്നത്‌ പണമാണ് എങ്കില്‍ അവ പൊട്ടിച്ചെറിയാനുള്ള 'ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ' നമുക്കുണ്ടായിരിക്കണം
 
 ദൈവം

"സ്വന്തം കഴിവുകളില്‍ വിശ്വസിക്കാന്‍ കഴിയാത്തവന്‍റെ 'ഒഴിവു കഴിവിലാണ് ' ദൈവം ജീവിക്കുന്നത് "

ജനം | ഭരണകൂടം 

" ജനങ്ങളെ മാത്രമാണ് ഭരണകൂടം ഭയപ്പെടുന്നത് ,
ആ ജനമാകാനാണ് നമ്മള്‍ ശ്രമിക്കേണ്ടത് "

 ഇറോം ശര്‍മ്മിളയോട് 

വയറു നിറയെ വെട്ടിവിഴുങ്ങി , ' തന്റേതായ ഇടത്തില്‍ ' സുഖിച്ചു കിടന്നു നമ്മള്‍ പറയുന്നു ! ഇറോം ശര്‍മ്മിളയോട് ,
'' സഖാവേ പതറാതെ മുന്നോട്ട് എന്ന് !!! ''

ജീവിതം
" അന്വേഷിക്കുന്നു , ജീവിതത്തെ ജീവിതത്തിലൂടെ "

 ഫാസിസ്റ്റ് മുറി
 "ജനാധിപത്യത്തിലെ ഫാസിസ്റ്റ് മുറി' മാത്രമേ
അന്നവിടെ തുറന്നുകിടക്കുന്നുണ്ടായിരുന്നുള്ളൂ .
ആദിവാസികള്‍ക്കും ,
സ്വാതന്ത്ര്യ വാദികള്‍ക്കും ,
സ്നേഹത്തെ കുറിച്ച് കവിതകളെഴുതുന്നവര്‍ക്കും,
കാടിനെ കുറിച്ചോ ? മലകളെ കുറിച്ചോ ? പുഴകളെ കുറിച്ചോ ?
അറിയാതെ പോലും പറഞ്ഞു പോകുന്നവര്‍ക്കും ,
ചോരവീണ തെരുവുകളെ
ഓര്‍മ്മകളില്‍ കൊണ്ടുനടക്കുന്നവര്‍ക്കും
അവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല "


 ജനം
'ഞാന്‍ എന്ന ജനം, ഭരണാധികാരി എന്ന അവസാന വാക്കില്‍
ഭയപ്പെട്ടും , പടവെട്ടിയും ,സന്ധിചെയ്തും
മരിച്ചു പോയിരുന്നു '