Friday, November 1, 2013

ബോള്‍ഷെവിക്കുകള്‍




*മെല്‍ഷെവിക്കുകളെ ' കുറിച്ച് ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തില്‍ വി. ഐ .ലെനിന്‍ ഇങ്ങനെ പറയുന്നു : റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പ്രസ്ഥാനത്തില്‍ പെറ്റി ബൂര്‍ഷ്വാ അവസരവാദ പ്രവണതയുടെ പ്രതിനിധികളായിരുന്നു മെല്‍ഷെവിക്കുകള്‍ 'ന്യൂനപക്ഷ അംഗങ്ങള്‍ ' എന്ന വാക്കില്‍ നിന്നും ആണ് 'മെല്‍ഷെവിക് 'എന്നാ പേര് അവര്‍ക്ക് ലഭിച്ചത് . അവര്‍ തൊഴിലാളികള്‍ക്കിടയില്‍ ബൂര്‍ഷ്വാ സ്വാധീനത്തിന്റെ വാഹകന്മാരും തൊഴിലാളി വര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അനുരഞ്ജനത്തെ അനുകൂലിക്കുന്നവരും തൊഴിലാളി പ്രസ്ഥാനത്തില്‍ അവസരവാദപരമായ നയം അനുവര്‍ത്തിക്കുന്നവരും ആയിരുന്നു. സാമ്രാജ്യത്വ നയങ്ങളെ പിന്താങ്ങുകയും തൊഴിലാളി വിപ്ലവത്തെ എതിര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ നയം . ..................................................................................

ഇന്ന് ഇന്ത്യയിലെ ബോള്‍ഷെവിക്കുകള്‍ (ഭൂരിപക്ഷ അംഗങ്ങള്‍ ) അതായത് തൊഴിലാളി വിപ്ലവം നടത്താന്‍ ഊര്‍ജ്ജവും ആര്‍ജ്ജവവും ഉള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മെല്‍ഷെവിക്കുകളുടെ സ്വഭാവഘടന വളരെ വലിയ തോതില്‍ തന്നെ സാംശീകരിച്ചിട്ടുണ്ട് . ഇന്ത്യയിലെ കമ്മൂണിസ്റ്റ് പ്രസ്ഥാങ്ങള്‍ തീവ്രവും അല്ലാത്തതും ആയവര്‍ ഒട്ടു മിക്കവയും തന്നെ ലക്‌ഷ്യം മറന്നു പരസ്പരം ആക്രമിക്കുകയാണ് ചെയ്യുന്നത് . ആത്യന്തികമായി കമ്മൂണിസം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട ഇവര്‍ (ചെറിയ ന്യൂനപക്ഷം ഒഴിച്ചാല്‍ ) പരസ്പരം എന്റെ കമ്മ്യൂണിസത്തിലേക്കുള്ള പാത ആണ് ശരി എന്ന് ശഠിക്കുകയും പരമ പ്രധാനമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകുകയും ചെയ്യുന്നു . എണ്ണത്തില്‍ ആളുകള്‍ കൂടുതല്‍ ഉള്ള (ബോള്‍ഷെവിക്കുകള്‍ ) കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാമ്രാജ്യത്ത്വ നയങ്ങളെ പിന്താങ്ങുനതിനു യാതൊരു മടിയും കാണുന്നില്ല . ഇത്തരത്തില്‍ ഭൂരിപക്ഷം വരുന്ന കമ്മൂണിസ്റ്റ്കള്‍ പ്രവര്‍ത്തിക്കുകയും പാര്ട്ടികല്‍ക്കകത്ത് തന്നെ ഉള്ള ഗ്രൂപ്പ് വഴക്കുകള്‍ , മറ്റു കമ്മൂണിസ്റ്റ് പാര്ട്ടികലോടുള്ള വിരോധം തുടങ്ങി എണ്ണമറ്റ അവാവശ്യ ഘടകങ്ങളില്‍ അടിഞ്ഞു കൂടി ക്കിടക്കുകയും സാമ്രാജ്യത്വം ഭരണകൂടത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും പിന്തുണ നല്‍കുകയും ചെയ്യുന്നു . ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ വിപ്ലവം കാതങ്ങള്‍ ദൂരെ തന്നെ യാണ് .

" കോര്‍പ്പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്വൌകര്യമല്ല വിപ്ലവം "

പരസ്പരം പഴി പറയാലോ കടന്നാക്രമിക്കാലോ അല്ല മരിച്ചു , കമ്മ്യൂണിസം എന്നാ ലക്ഷ്യത്തിലേക്ക് ഒരുമിച്ചുള്ള യാത്രയാണ് ആവശ്യം .ഗുണപരമായ മാറ്റങ്ങള്‍ക്കു വേണ്ടി പോരാട്ടങ്ങള്‍ തുടരുക തന്നെ വേണം .

ലാല്‍സലാം സഖാകളെ.
വിപ്ലവം വിജയിക്കട്ടെ

.......................................................................................

* 'മെല്‍ഷെവിക് ' 1903 ആഗസ്റ്റില്‍ കൂടിയ രണ്ടാം ആര്‍ എസ് ഡി എല്‍ പി . കൊണ്ഗ്രെസ്സില്‍ പാര്‍ട്ടിയുടെ കേന്ദ്ര സംഘടന യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഈ അവസരവാദികല്‍ ന്യൂനപ്ക്ഷമാകുകയും ലെനിന്റെ നേതൃത്വത്തില്‍ ഉള്ള വിപ്ലവ സോഷ്യല്‍ ഡെമോ ക്രാറ്റുകള്‍ ഭൂരിപക്ഷം (ബോള്‍ഷെവിക് ) ആകുകയും ചെയ്തു ഇങ്ങനെ ആണ് പിന്തിരിപ്പന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ വിഭാഗത്തിന് 'മെല്‍ഷെവിക് എന്ന പേര് ലഭിച്ചത് .

Friday, June 15, 2012

" അതിന്റാള് ഞമ്മളാ " :P


ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലെ ജെ .എന്‍ .യു വിലെ വലതു പക്ഷത്തെ ക്കുറിച്ചുള്ള കെ .എസ്.രാജേഷ്‌ കുമാറിന്റെ പ്രതികരണം വായിച്ചു വരികള്‍ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ കയറി വന്ന ഹാസ്യം
( സ്വയം പരിഹാസ്യം ) എന്നെ എട്ടു ദിക്കുകള്‍ പോട്ടുമാറുച്ചത്തില്‍ പൊട്ടിചിരിപ്പിച്ചു .

ഒന്നാമത്തെ തമാശ .:-
ഐസയും ,തീവ്ര ഇടതു പക്ഷ ബന്ധങ്ങളും /നക്സലിസവും സമരങ്ങളും .

ലേഖകന്‍ പറയുന്നു ഇന്ത്യയിലെ ഇരുനൂറ്റി എണ്‍പതോളം ജില്ലകള്‍ ഇന്ന് നക്സല്‍ നിയന്ത്രണത്തില്‍ ആണ് ഈ പ്രദേശങ്ങള്‍ ഭൂരിഭാഗവും ധാധു സമ്പത്തുകള്‍ ഖനനം നടത്തുന്ന പ്രദേശങ്ങള്‍ ആണ് .പൊതു ഖജനാവിലേക്ക് പോകേണ്ട സമ്പത്ത് നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാ ദുരവസ്ഥയില്‍ ലേഖകന്‍ വേദനിച്ചു ഉഴറി ,ഉലഞ്ഞു ,അലിഞ്ഞു പോകുകയാണ് ,ഒരു കാര്‍ട്ബറീസ് എക്ക്ലയര്‍ തിന്ന പോലത്തെ അവസ്ഥാ .

യാഥാര്‍ത്ഥ്യം / അല്പം കാര്യം

ധാധു സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി ഗവന്‍മെന്റിന്റെ ഒത്താശയോടെ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന " മനുഷ്യ വേട്ടയാണ് " ഒട്ടു മിക്ക നക്സല്‍വേട്ടകളും . ധാധു സമ്പത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ചില കണക്കുകള്‍ നമുക്കൊന്ന് നോക്കാം .
ഒരു ടണ്‍ ഇരുമ്പയിരിനു വിപണിയില്‍ 7600 രൂപ / - , ഇത്രയും ഖനനം ചെയ്യാന്‍ മൈനിംഗ് കമ്പനികള്‍ ഗവന്‍മെന്റിനു നല്‍കുന്ന റോയല്‍റ്റി വെറും 27 രൂപ /-
ധാധുക്കളുടെ ഗുണ നിലവാര മനുസരിച്ച് 27 രൂപയിലും താഴെ ആണ് റോയല്‍റ്റി.
രാജ ശേഖര റെഡഡി ( ആന്ധ്ര ) 300 കോടി ഡോളര്‍
മധു കോഡ ( ജാര്‍ഖണ്ട് ) 100 കോടി ഡോളര്‍
റെഡിയൂരപ്പ (കര്‍ണാടക ) തുക കൃത്യമായി ഓര്‍ക്കുന്നില്ല
ഇത്രയും തുക കമ്പനികള്‍ ഭരണ കൂടത്തിനു കോഴ ആയി നല്‍കുമ്പോള്‍ ചുരുങ്ങിയത് ഇതിന്റെ പത്തിരട്ടി ലാഭം ഉണ്ടാക്കാം എന്ന ഉറപ്പുള്ളത് കൊണ്ടാണ് .ധാധു സമ്പത്ത് ഖനന മേഖലക്ക് തുറന്നു കൊടുക്കുന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടം എന്ന് താടിക്കാരന്‍ ഉത്തമന്‍ പ്രധാനമന്ത്രി പറയുമ്പോള്‍ ഒരു മറു ചോദ്യം അറിയാതെ ചോദിച്ചു പോകുന്നു .ആരുടെ വളര്‍ച്ച .കഴിഞ്ഞ 64 കൊല്ലത്തെ വളര്‍ച്ചക്ക് ശേഷവും 77 % ജനങ്ങളും 20 രൂപയില്‍ താഴെ വരുമാനത്തില്‍ കഴിയുമ്പോള്‍ 126 ,000 അതി സമ്പന്നന്‍ മാര്‍ ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നു അനുഭവിക്കുന്നു .ഇവിടെയാണ്‌ ആ ധാധു സമ്പത്തിന്റെ വളര്‍ച്ച എന്ന ഒറ്റവാക്കുകൊണ്ട് നമ്മുടെ ലേഖക സ്നേഹിതനും ,താടിക്കാരന്‍ ഉത്തമനും നക്സല്‍ വേട്ട എന്ന പേരില്‍ പാവം മനുഷ്യരെ വേട്ടയാടുന്നത് . നിര്‍ഭാഗ്യവശാല്‍ അവരെ സംരക്ഷിക്കാന്‍ മാവോയിസ്റ്റു കളൊ അതിവിപ്ലവ ഇടതു പക്ഷമോ മാത്രമേ മുന്നോട്ടു വന്നിട്ടുള്ളൂ .അത് കൊണ്ട് എല്ലാം വളരെ എളുപ്പം ''നക്സലേറ്റുകള്‍ എന്ന് ഒറ്റ വിളി .ഒറ്റ വെടി.''

രണ്ടാമത്തെ തമാശ
അഡ്മിഷന്‍ എടുക്കുന്ന ആ നിമിഷം മുതല്‍ അഡ്മിഷന്‍ ഫോം പൂരിപ്പിക്കാനും താമസിക്കാനുള്ള ഇടം കണ്ടെത്താനും വേണ്ടി ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികളുടെ കൂടെ നിലകൊള്ളുന്നു 'ജെ എന്‍ യു' വിലെ ബുദ്ധിജീവി സമൂഹത്തിലേക്ക് ചേര്‍ക്കുക എന്ന ഗൂഡ ലക്ഷ്യ മാണത്രേ ഇതിനു പിറകില്‍ .ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിദ്ധ്യാര്‍ഥികളെ Help desk കള്‍ മുഖാന്തിരം സഹായിച്ച് ബുദ്ധിമുട്ടിക്കുന്നു .
കുറിപ്പ്
വലതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഇതിന്റെ ഏഴയലത്ത് വരികയില്ല അവര്‍ക്ക് ബുദ്ധി ജീവികളെ പണ്ടേ പുച്ഛമാണ് .വിദ്യാര്‍ഥികളെ സഹായിക്കുന്നത് പരമ ബോറായ ഒരു ഏര്‍പ്പാടും അത് നടത്തുന്ന ഇടതു വിദ്യാര്‍ഥി സംഘടനകള്‍ വെറും മ്ലെച്ചന്മാരും ആണ്

പിന്‍കുറിപ്പ്‌ .(ഏറ്റവും വലിയ കോമഡി )
ജെ എന്‍ യു വിലെ എണ്ണപ്പെട്ട സമര പോരാട്ടങ്ങള്‍ നടത്തിയത് വലതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആണ് . ''ജെ എന്‍ .യു വിന്റെ ഉപ്പും കര്‍പ്പൂരവും തമ്മിലുള്ള പാലം'' ബാലന്സ് ചെയ്തു കൊണ്ട് പോകുന്നതിനു വലതു പക്ഷവിദ്യാര്‍ഥി സംഘടനകള്‍ വഹിക്കുന്ന ,അല്ലെങ്കില്‍ നിര്‍വ്വഹിച്ച പങ്ക് കാണ്ഡം കാണ്ഡമായി നിരത്തി വെച്ചിരിക്കുന്നു

ശേഷം .
ഈ വലതു പക്ഷ പോരാട്ടങ്ങളെ കുറിച്ച് ജെ എന്‍ യു സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ അവിടെ നിന്ന് കിട്ടിയ ഉത്തരം എനിക്ക് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു പഴയ കഥ വായിക്കാന്‍ പ്രചോദനം നല്‍കി .

ഏത് "മനക്കലെ പാറുക്കുട്ടി ഗര്‍ഭിണി ആയി ....'' "
എട്ടുകാലി മമ്മൂഞ്ഞു : അതിന്റാള് ഞമ്മളാ "

വിദ്യാര്‍ഥികളെ സ്നേഹിച്ചു സ്നേഹിച്ചു ,ഇടപെടലോട് ഇടപെടലു നടത്തി വലതു പക്ഷം ഇടതു കയ്യിന്റെ പണി വരെ ചെയ്യുന്നുണ്ട് പോലും .അതുകൊണ്ടാണ് എല്ലാ തിരഞ്ഞെടുപ്പിലും വലതു പക്ഷ വിദ്യാര്‍ഥി സംഘടന ''ജയിച്ചു ജയിച്ചു തൊപ്പി ഇടുന്നത് ''.
വായിച്ചതിനു ശേഷം ഉചിതമായ ഒരു വാചകം കുറിക്കുന്നു '' NSU പ്രകടന പത്രിക കോമഡി രൂപത്തില്‍ ഇപ്പോള്‍ വില്‍പ്പനയില്‍ നിങ്ങളുടെ കോപ്പി ഇന്ന് തന്നെ ഉറപ്പാക്കുക "

Wednesday, October 5, 2011

ബഹു വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന് .



സര്‍, ഈ അരമണിക്കൂര്‍ പവര്‍ കട്ട്‌ എന്നത് ഒരു വട്ടം ആണോ ? അതോ ഗുണിതങ്ങളായാണോ അനുഭവിക്കേണ്ടത് ? 6.30 to 7,8.30 to 9ഇങ്ങനെ രണ്ടു വട്ടം പവര്‍ കട്ട്‌ ഉണ്ട്‌ ഇവിടെ ഒക്കെ .പകലുള്ള പവര്‍ കട്ട്‌ നീകം ചെയ്തു എന്നാണ് നിയമസഭയില്‍ ബഹു വൈദ്യുത വകുപ്പ് മന്ത്രിയായ അങ്ങ് പറഞ്ഞത് ,പകലുള്ള പവര്‍ കട്ടിന്റെ സമയ പരുധി നീകം ചെയ്തിട്ടേ ഉള്ളൂ .ഇപ്പോള്‍ തോന്നുന്ന പോലെ പകലു കറന്റ്‌ പോകുന്നു ,അതിനു അര മണിക്കൂര്‍ ഒരു മണിക്കൂര്‍ എന്ന ഒരു വ്യത്യാസവും ഇല്ലാതെ നിര്‍ബാദം തുടരുന്നുമുണ്ട് . ഇനിയും എത്ര ഇരുട്ടില്‍ തപ്പണം എന്ന് കൂടി പറഞ്ഞു തന്നാല്‍ സൗകര്യമായിരുന്നു .ചാര്‍ജു കൂടുന്നതിനു കാണിക്കുന്ന ഒരു തിടുക്കം ജന സേവനത്തിനും അങ്ങും അങ്ങയുടെ സുഹൃത്തുക്കളും കാണിക്കുമല്ലോ ?

വിശ്വസ്തതയോടെ
എല്ലാ നികുതിയും അടച്ചു , അങ്ങയുടെയും അങ്ങയുടെ സുഹൃത്തുക്കളുടെയും സേവനം പറ്റാന്‍ വിധിക്കപ്പെട്ട ഒരു കേരള പൗരന്‍