Friday, November 1, 2013

ബോള്‍ഷെവിക്കുകള്‍




*മെല്‍ഷെവിക്കുകളെ ' കുറിച്ച് ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തില്‍ വി. ഐ .ലെനിന്‍ ഇങ്ങനെ പറയുന്നു : റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പ്രസ്ഥാനത്തില്‍ പെറ്റി ബൂര്‍ഷ്വാ അവസരവാദ പ്രവണതയുടെ പ്രതിനിധികളായിരുന്നു മെല്‍ഷെവിക്കുകള്‍ 'ന്യൂനപക്ഷ അംഗങ്ങള്‍ ' എന്ന വാക്കില്‍ നിന്നും ആണ് 'മെല്‍ഷെവിക് 'എന്നാ പേര് അവര്‍ക്ക് ലഭിച്ചത് . അവര്‍ തൊഴിലാളികള്‍ക്കിടയില്‍ ബൂര്‍ഷ്വാ സ്വാധീനത്തിന്റെ വാഹകന്മാരും തൊഴിലാളി വര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അനുരഞ്ജനത്തെ അനുകൂലിക്കുന്നവരും തൊഴിലാളി പ്രസ്ഥാനത്തില്‍ അവസരവാദപരമായ നയം അനുവര്‍ത്തിക്കുന്നവരും ആയിരുന്നു. സാമ്രാജ്യത്വ നയങ്ങളെ പിന്താങ്ങുകയും തൊഴിലാളി വിപ്ലവത്തെ എതിര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ നയം . ..................................................................................

ഇന്ന് ഇന്ത്യയിലെ ബോള്‍ഷെവിക്കുകള്‍ (ഭൂരിപക്ഷ അംഗങ്ങള്‍ ) അതായത് തൊഴിലാളി വിപ്ലവം നടത്താന്‍ ഊര്‍ജ്ജവും ആര്‍ജ്ജവവും ഉള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മെല്‍ഷെവിക്കുകളുടെ സ്വഭാവഘടന വളരെ വലിയ തോതില്‍ തന്നെ സാംശീകരിച്ചിട്ടുണ്ട് . ഇന്ത്യയിലെ കമ്മൂണിസ്റ്റ് പ്രസ്ഥാങ്ങള്‍ തീവ്രവും അല്ലാത്തതും ആയവര്‍ ഒട്ടു മിക്കവയും തന്നെ ലക്‌ഷ്യം മറന്നു പരസ്പരം ആക്രമിക്കുകയാണ് ചെയ്യുന്നത് . ആത്യന്തികമായി കമ്മൂണിസം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട ഇവര്‍ (ചെറിയ ന്യൂനപക്ഷം ഒഴിച്ചാല്‍ ) പരസ്പരം എന്റെ കമ്മ്യൂണിസത്തിലേക്കുള്ള പാത ആണ് ശരി എന്ന് ശഠിക്കുകയും പരമ പ്രധാനമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകുകയും ചെയ്യുന്നു . എണ്ണത്തില്‍ ആളുകള്‍ കൂടുതല്‍ ഉള്ള (ബോള്‍ഷെവിക്കുകള്‍ ) കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാമ്രാജ്യത്ത്വ നയങ്ങളെ പിന്താങ്ങുനതിനു യാതൊരു മടിയും കാണുന്നില്ല . ഇത്തരത്തില്‍ ഭൂരിപക്ഷം വരുന്ന കമ്മൂണിസ്റ്റ്കള്‍ പ്രവര്‍ത്തിക്കുകയും പാര്ട്ടികല്‍ക്കകത്ത് തന്നെ ഉള്ള ഗ്രൂപ്പ് വഴക്കുകള്‍ , മറ്റു കമ്മൂണിസ്റ്റ് പാര്ട്ടികലോടുള്ള വിരോധം തുടങ്ങി എണ്ണമറ്റ അവാവശ്യ ഘടകങ്ങളില്‍ അടിഞ്ഞു കൂടി ക്കിടക്കുകയും സാമ്രാജ്യത്വം ഭരണകൂടത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും പിന്തുണ നല്‍കുകയും ചെയ്യുന്നു . ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ വിപ്ലവം കാതങ്ങള്‍ ദൂരെ തന്നെ യാണ് .

" കോര്‍പ്പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്വൌകര്യമല്ല വിപ്ലവം "

പരസ്പരം പഴി പറയാലോ കടന്നാക്രമിക്കാലോ അല്ല മരിച്ചു , കമ്മ്യൂണിസം എന്നാ ലക്ഷ്യത്തിലേക്ക് ഒരുമിച്ചുള്ള യാത്രയാണ് ആവശ്യം .ഗുണപരമായ മാറ്റങ്ങള്‍ക്കു വേണ്ടി പോരാട്ടങ്ങള്‍ തുടരുക തന്നെ വേണം .

ലാല്‍സലാം സഖാകളെ.
വിപ്ലവം വിജയിക്കട്ടെ

.......................................................................................

* 'മെല്‍ഷെവിക് ' 1903 ആഗസ്റ്റില്‍ കൂടിയ രണ്ടാം ആര്‍ എസ് ഡി എല്‍ പി . കൊണ്ഗ്രെസ്സില്‍ പാര്‍ട്ടിയുടെ കേന്ദ്ര സംഘടന യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഈ അവസരവാദികല്‍ ന്യൂനപ്ക്ഷമാകുകയും ലെനിന്റെ നേതൃത്വത്തില്‍ ഉള്ള വിപ്ലവ സോഷ്യല്‍ ഡെമോ ക്രാറ്റുകള്‍ ഭൂരിപക്ഷം (ബോള്‍ഷെവിക് ) ആകുകയും ചെയ്തു ഇങ്ങനെ ആണ് പിന്തിരിപ്പന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ വിഭാഗത്തിന് 'മെല്‍ഷെവിക് എന്ന പേര് ലഭിച്ചത് .