യാത്രക്കാരുടെ ശ്രദ്ധക്ക് ഗവ തപാലാപ്പീസ് : ജയ്‌പൂര്‍ : രാജസ്ഥാന്‍
 ജനാധിപത്യ ഇന്ത്യ ജനുവരി 2012

അവനു വേണ്ടി ഒരു കത്തെഴുതികൊടുക്കണം എന്നും,
അത് എഴുതിക്കൊടുത്താല്‍ ചിക്കന്‍ വാങ്ങിത്തരാം എന്നും ആയിരുന്നു ഡീല്‍ . ചിക്കന്‍ എന്ന് കേട്ടിട്ടൊന്നും അല്ല ഒരു അനോണി കത്ത് , അതും ഒരു നിശബ്ദ കാമുകന് വേണ്ടി ഇങ്ങു ദൂരെ ഒരിടത്ത് നിന്ന് ... ന്നാ പിന്നെ അങ്ങനെ ആകട്ടെ , കോഴിഇറച്ചി എങ്കീ കോഴി ഇറച്ചി.
ജിബ്രാന്‍ പുണ്യാളനെ മനസ്സീ ധ്യാനിച്ച് ഒറ്റ പിടി ആണ് .
സംഗതി തീര്‍ന്നപ്പോ ലവന്‍ നേരെ കവറും സ്റ്റാമ്പും വാങ്ങാന്‍ പോയി .
ജൈപൂര്‍ ഉള്ള നമ്മടെ എം ബി എ ചെങ്ങായികള്‍ വരാം ,വരാംന്നു പറഞ്ഞു വരാണ്ടിരിക്കണ 'കാത്തിരിപ്പിന്റെ ഒറ്റ നേരത്ത് ' നേരെ നോക്കിയപ്പോ ദേണ്ടെ മുന്നില്‍ ഒരു കൊട്ടാരം പിങ്ക് നിറത്തീ തന്നെ ..!
പെയിന്റ് കച്ചോടക്കാര്‍ സുലാന്‍ വരയ്ക്കുന്ന ഒരേ ഒരു നാട് ഇതാകും,
പിങ്കല്ലാതെ മറ്റൊന്നും കച്ചോടിക്കാത്ത പിങ്ക് സിറ്റി . ജൈപൂരിലെ ഗവ പോസ്റ്റ്‌ ഓഫിസിന്റെ മുന്നിലായിരുന്നു നുമ്മടെ ഇരിപ്പ് . കണ്ടപ്പോ പഴേ ഇന്നസെന്റ് ന്‍റെ ഡയലോഗാണ് ഓര്‍മ്മ വന്നത് . പഴേത് ട്ടാ...' എം പി' ആണെന് മുന്‍പൊക്കെ പറഞ്ഞിരുന്നതേ !
" കൊള്ളാലോ വീഡിയോണ്‍ "
പതിയെ ബാഗിലേക്കു കൈനീണ്ടു ,സ്കെച്ച് ബുക്കും മാര്‍ക്കര്‍ പെന്നും മോക്ഷം കാത്ത അഹല്യയെ പോലെ ന്‍റെ ബാഗില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു .