ഓര്‍മ്മ

happy new year
ഡല്‍ഹി / ഓര്‍മ്മകള്‍
 
 


 
പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു
ബസ്സിന്റെ ബാക്ക് സീറ്റിലേക്ക് തുറന്നു കിടക്കുന്ന വാതില്‍ പൊളിയില്‍ നിന്നും തണുത്ത മഴചീന്തുകള്‍ എന്നെ നനച്ചുകൊണ്ടിരുന്നു.
“ മനസ്സില്‍ പെയ്യുന്ന മഴയേക്കാള്‍ എത്രയോ ചെറിയ മഴ “
മുന്‍ സീറ്റുകളിലെ അടഞ്ഞ ചില്ല് ജനാലക്കപ്പുറത്തു കാഴ്ചകള്‍ മങ്ങി മാത്രം കിടന്നു എല്ലാം പിറകിലേക്കോടുകയാണ് ഓര്മ്മലകള്‍ മാത്രം കിതച്ചു , കിതച്ചു നിന്നു .
കണ്ണുകള്‍ ഇറുക്കിയടച്ച് കനം തൂങ്ങിയ മനസ്സിനു ഞാന്‍ കാതോര്ത്തുു
“ നീ വേദനകളുടെ കാമുകനാണ്
വേദനകള്‍ കൊണ്ടാണ് നിന്നെ സൃഷ്ട്ടിച്ചത്
വേദനിച്ചു വേദനിച്ച് ഒരിക്കല്‍ നീ എന്നില്‍ അലിഞ്ഞു ചേരും “
ആരോ ഇരുട്ടില്‍ നിന്നും വന്നു പറയുന്നു.!!!
****
“ഹലോ കുറച്ചു നീങ്ങിയിരിക്കാമോ ?”
ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കി
തൊട്ടപ്പുറത്തിരിക്കുന്ന പയ്യനാണ് അയാള്‍ ആകെ നനഞ്ഞിരിക്കുന്നു അയാള്‍ മഴയില്‍ നിന്ന് മാറിയിരിക്കാന്‍ വേണ്ടിപറയുകയാണ്‌
‘’അടഞ്ഞു പോകുന്ന കണ്ണുകളില്‍ നിന്ന് , ലോകങ്ങളില്‍ നിന്ന് എപ്പോഴും ആരെങ്കിലും ഒക്കെ എന്നെ ഇങ്ങനെ വിളിച്ചുണര്‍ത്താറുണ്ട് ‘’
ഞാന്‍ എഴുന്നേറ്റ് അയാളുടെ സ്ഥലത്തേക്ക് മാറിയിരുന്നു അയാള്‍ എന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ മഴ അധികം നനയാത്ത എന്റെ സ്ഥലത്തേക്ക് മാറിയിരുന്നു
‘’എനിക്കുള്ളില്‍ പെയ്യുന്ന മഴയെ അയാള്‍ കാണുന്നില്ലല്ലോ !!! ‘’
***********
വേദനയുടെ വണ്ടി പാഞ്ഞു കൊണ്ടിരുന്നു
ഡല്ഹിുയിലെ ന്യൂഇയര്‍ രാത്രി ഓര്മ്മയ വന്നു
പുറത്തു മിന്നിക്കത്തുന്ന വെളിച്ചങ്ങളുണ്ടായിരുന്നു ഓരോ മനുഷ്യനും ആഘോഷങ്ങളിലെക്കുള്ള ഓട്ടത്തിലായിരുന്നു. ഡല്‍ഹിയോടു വിടപറഞ്ഞു നാട്ടിലേക്കുള്ള യാത്രയുടെ മനം മടുപ്പിക്കുന്ന ഓര്‍മ്മകളില്‍ ആയിരുന്നു ഞാന്‍ .
ഇനി കുറച്ചു നാള്‍ കൂടി .......ഡല്‍ഹിക്കും നല്‍കിയ സ്നേഹത്തിനും വിട ....!!!
‘‘സ്നേഹത്തിനു കാവല്‍ നിന്നതിനു കിട്ടിയ ജീവിതം അവസാനിപ്പിക്കേണ്ടതുണ്ട് ,അതിനാണ് ഇത്തവണ യാത്ര ‘’
റെഡ് ലൈറ്റ് സിഗ്നല്‍ ബ്ലോക്കില്‍ ബസ്സിലേക്ക് കയറി വന്ന വഴിയോര കച്ചവടക്കാരന്‍ പലഹാരങ്ങള്‍ നീട്ടി... !!! എല്ലാവരും അയാളില്‍ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങിക്കുന്നു എനിക്ക് നേരെയും അയാള്‍ ഒരു പാക്കറ്റ് നീട്ടി, വിശപ്പുണ്ട് ‘കാലത്ത് കഴിച്ചതിനു ശേഷം ഇന്നേരം വരെ ഒന്നും കഴിച്ചിട്ടില്ല ‘.
ഒന്നുമില്ലെന്നറിഞ്ഞിട്ടും ഞാന്‍ കീശ തപ്പി നോക്കി അത് കാലിയാണ്
‘’നഹി ബയ്യാ .. മുജെ നഹി ചാഹിയെ ‘’ ഇത്രയും പറഞ്ഞ് വഴിയില്‍ നിന്ന് ഒന്നും വാങ്ങികഴിക്കാത്ത ഒരാളുടെ ജാട അഭിനയിച്ച് അയാളില്‍ നിന്ന് എന്റെ കണ്ണ് പിന്‍ വലിച്ചു .
‘’ഭയ്യ ന്യൂ ഇയര്‍ ഹേ നാ കുച്ച് ലേലോ’’
അയാള്‍ പിന്നെയും പ്രതീക്ഷയോടെ എന്നെ നോക്കി
ഞാന്‍ അയാളെ ശ്രദ്ധിക്കാതെ എന്നിലേക്ക്‌ മാത്രം ചുരുങ്ങി
ന്യൂ ഇയര്‍ രാത്രിയില്‍ റൂമിലെ ആഘോഷങ്ങളെ കുറിച്ച് ഓര്ത്തു
പങ്കു കൊടുക്കാന്‍ കയ്യില്‍ ഒന്നും ഇല്ല ശമ്പളം കിട്ടിയിട്ടില്ല. കടം പറയണം
“ ഇന്ത്യക്കാരന്റെ അവകാശം കടം !!! “
ഓഫീസില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതിന്റെ ഫോര്‍മാലിറ്റികള്‍ ബാക്കി കിടക്കുന്നു ഒരാഴ്ച കഴിയും' പേഴ്സില്‍ നക്ഷത്രങ്ങള്‍ വന്നു നിറയാന്‍'
ഒരു നീണ്ട നെടുവീര്പ്പി്ട്ടു കാഴ്ചകളിലേക്ക് കണ്ണുകളെ മേയാന്‍ വിട്ടു ഡി റ്റി സി ബസ്സിന്റെ കുലുക്കങ്ങളിലേക്ക് തിരികെ പോന്നു .
‘’ആഘോഷങ്ങള്‍ ചിലപ്പോളൊക്കെ പണമുള്ളവന്റെ മാത്രം ഉത്സവമാണ് ‘’
*********
ഈ യാത്രയും അത് പോലെ തന്നെ
ബസ് കൂലി കൊടുത്ത് കഴിഞ്ഞപ്പോള്‍ പേഴ്സിലെ നക്ഷത്രങ്ങള്ക്ക് തിളക്കം നഷ്പ്പെ ട്ടു കഴിഞ്ഞിരുന്നു
മുന്പിലലിരിക്കുന്ന യാത്രക്കാരെല്ലാം ഏതെങ്കിലും സ്വപ്ന ലോകത്താണ് തിരക്കിനൊപ്പം ഓടാന്‍ പഠിച്ചവര്‍ ,അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിച്ചവര്‍...
അവരിലാരെങ്കിലും എന്നെപ്പോലെ കാണുമോ ?
ജീവിതത്തിനൊപ്പം ഓടാന്‍ കഴിയാത്ത ..!!!
ആ കാണുമായിരിക്കും .
എന്നും ഞാന്‍ തന്നെയാണ് എന്റെ ജീവിതം ജീവിച്ചു തീര്‍ക്കുന്നത്
അതെ മനുഷ്യന്‍... അതെ പ്രശ്നങ്ങള്‍ !!!
“പ്രതീക്ഷകളുടെ കുന്നുകളില്‍ ചെന്ന് കാല്‍ വഴുതിവീഴുന്നവരുടെ ഓര്മ്മകകള്‍ പോലെ “
കാഴ്ചകള്ക്ക് അവധി കൊടുത്ത് ... വീണ്ടും ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു
ഇരുട്ടില്‍ നിന്നും വന്നു അയാള്‍ വീണ്ടും എന്നോട് പറഞ്ഞു ....!!!
‘’നീ വേദനകളുടെ കാമുകന്‍
വേദനകള്‍ കൊണ്ടാണ് നിന്നെ ഞാന്‍ സൃഷ്ട്ടിച്ചത്
വേദനിച്ചു വേദനിച്ച്
ഒരിക്കല്‍ എന്നില്‍ അലിഞ്ഞു ചേരും ‘’.
വേദനകളുടെ വണ്ടി, അപ്പോഴും ഓടിക്കൊണ്ടേയിരുന്നു !
.........................................
 
ബാംഗ്ലൂര്‍ ഡെയ്സ് അഥവാ ഓള്‍ഡ്‌ മങ്ക് പ്രണയം   
                     


'ഒരു പ്രത്യേക സാഹചര്യത്തില്‍ ' ആയിരുന്നു , ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വെച്ചു പിടിച്ചത് . സാമാന്യം കള്ളുകുടിയും ബീടി വലിയും തെണ്ടലും വരയലും ആയി മറവിയുടെ ചിറകില്‍ ഉറക്കം തേടുന്ന കുട്ടിയായിരുന്നു ഞാന്‍ .
എങ്കിലും സ്വയം അന്ന്വേഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു തെരുവുകളില്‍ .... വലിയ മാളുകളില്‍ .. ട്രെയിന്‍ തിരക്കുകളില്‍ ... അങ്ങനെ അങ്ങിനെ .!!!
നാട്ടില്‍ വന്ന് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന 'കര്‍മ്മം'  കഴിച്ചു രണ്ടു മാസം തെണ്ടി തിരിഞ്ഞു .. അങ്ങനെ ചൊറീം കുത്തി ഇരുന്നതിനു ശേഷമാണ് ബാംഗ്ലൂരിലേക്ക് ചേക്കേറുന്നത് ബീഡി വലി നിന്നെങ്കിലും പണി ഇല്ലാതെ ആയിരുന്നു ബംഗ്ലൂരിലെ പൊറുതി എന്നത് കൊണ്ട് ഒരു പാട് സമയം കിട്ടുമായിരുന്നു ... കാലത്തെ പോയി ഒരു വൃദ്ധനായ സന്ന്യാസി റം ( ഓള്‍ഡ്‌ മങ്ക് ) വാങ്ങും നേരെ റൂമില്‍ വന്നു സേവ തുടങ്ങും ...!! 'പാവപ്പെട്ട ..പാപ്പരായ വിജയ്‌ മല്യയെ ' ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ചില്ലറ പരിശ്രമം ഒന്നുമല്ല നമ്മള്‍ ചെയ്തിട്ടുള്ളത് .. !!! ഒഹ്ഹ.
ഹരം കേറിയാ പിന്നെ അങ്ങ്കുത്തിവരയാണ് ....ആലോചനയാണ് ...ഇതിനെടെല്‍ ഇടയ്ക്കു വല്ലപ്പോളും ഇന്റര്‍വ്യൂനു പോയാല്‍ ആയി . ഡല്‍ഹിയിലെ പരസ്യ ക്കമ്പനി യിലെ മേസ്തിരിപ്പണി ( കോപ്പി റൈറ്റര്‍ / വിസ്വലൈസര്‍ )അത്രമേല്‍ മടിയന്‍ ആക്കിയിരുന്നു . അങ്ങനെ ഒരു ദിവസം കോണ്‍ തെറ്റി എന്തോ വലിയ ആര്‍ട്ട്‌ പുസ്തകം തലയിലേക്ക് ഒണ്ടാക്കിക്കൊണ്ടിരിക്കുന്നത് നമ്മ ഒന്ന് വരച്ചു നോക്കി.
ദദാണ് ..ദിത്

ഓള്‍ഡ്‌ മങ്ക് പുന്ന്യാളന്‍ തുണ .
എല്ലോര്‍ക്കും സ്നേഹം

കുത്തിവരകള്‍ ദിധെ ദിവിടെ കാണാം
https://www.facebook.com/AmanScribbles